റെസ് ലിങ്ങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം; വിജയികള്‍ക്ക് സ്വീകരണം നല്‍കി

Update: 2022-06-19 12:05 GMT

തൃശൂര്‍: നേപ്പാളില്‍ നടന്ന ഇന്ത്യനേപ്പാള്‍ ഇന്റര്‍നാഷണല്‍ റെസ് ലിങ്ങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണം നേടി തിരിച്ചെത്തിയ താരങ്ങള്‍ക്ക് റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കി. തോന്നല്ലൂര്‍ ഹനീഫ-സഫിയ ദമ്പതികളുടെ മകന്‍ കെ എച്ച് ഫിര്‍ദൗസ്, ആദൂര്‍ റഫീഖ് തങ്ങള്‍-നൗഷിജ ദമ്പതികളുടെ റഈസുദ്ധീന്‍, കരിയന്നൂര്‍ രവി-നിഷ ദമ്പതികളുടെ മകന്‍ കെ ആര്‍ വിഷ്ണു, കടങ്ങോട് പാറപ്പുറം ബോബി -ഷീല ദമ്പതികളുടെ മകന്‍ കൈലാസ് എന്നിവരെയാണ് തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂരിന്റെ നേതൃത്വത്തിലാണ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം സംഘടിപ്പിച്ചത്. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എരുമപ്പെട്ടി റെസ്‌ലിങ്ങ് ക്ലബ്ബിലെ താരങ്ങളാണ് ഇവര്‍. ഈ നേട്ടത്തോടെ 2024 ല്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലേക്ക്

നാല് പേരും യോഗ്യത നേടി. അജി കടങ്ങോട്, റെജി കുമ്പളങ്ങാട്, ലത്തീഫ്, എരുമപ്പെട്ടി സ്‌കൂളിലെ കായിക അധ്യാപകന്‍ മുഹമ്മദ് ഹനീഫ തുടങ്ങിയവരാണ് പരിശീലകര്‍. ഫിര്‍ദൗസ് 125 കിലോഗ്രാം വിഭാഗത്തിലും റഈസുദ്ധീന്‍ 87 കിലോഗ്രാം വിഭാഗത്തിലും വിഷ്ണു 97 കിലോഗ്രാം വിഭാഗത്തിലും കൈലാസ് 130 കിലോഗ്രാം വിഭാഗത്തിലുമാണ് സ്വര്‍ണ്ണം നേടിയത്.

Tags:    

Similar News