ബജ്‌രംങ് പൂനിയക്ക് ഖേല്‍ രത്‌നാ അവാര്‍ഡ്
ഏഷ്യന്‍ ഗെയ്ംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ പൂനിയ സ്വര്‍ണ്ണം നേടിയിരുന്നു. പൂനിയക്കൊപ്പം വിനീഷ് ഫോഗട്ടിനെയും റെസ്ലിങ് ഫെഡറേഷന്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് ഗുസ്തി താരം ബജ്‌രംങ് പൂനിയക്ക് ലഭിച്ചേക്കും. ഇതു സംബന്ധിച്ച ഔദ്ദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാവുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അവാര്‍ഡിനുള്ള അവസാന 12 പേരില്‍ പൂനിയയും ഇടംനേടിയിട്ടുണ്ട്.ഏഷ്യന്‍ ഗെയ്ംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ പൂനിയ സ്വര്‍ണ്ണം നേടിയിരുന്നു. പൂനിയക്കൊപ്പം വിനീഷ് ഫോഗട്ടിനെയും റെസ്ലിങ് ഫെഡറേഷന്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് 65 കിലോ വിഭാഗത്തില്‍ ബജ്‌രംങ് സ്വര്‍ണ്ണം നേടിയത്.ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ ഇനത്തില്‍ പൂനിയ സ്വര്‍ണ്ണം നേടിയിരുന്നു.അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് പൂനിയ. അതിനിടെ പാരാ ഒളിംപിക് താരം ദീപാ മാലിക്കും ഖേല്‍ രത്‌നയ്ക്കുള്ള അവസാന പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 2016ലെ പാരാ ഒളിംപികില്‍ ഷോര്‍ട്ട്പൂട്ട് ഇനത്തില്‍ വെള്ളിയും 2011ലെ ലോകചാംപ്യന്‍ഷിപ്പില്‍ വെള്ളിയും ദീപ നേടിയിട്ടുണ്ട്.