കോമണ്‍വെല്‍ത്ത് ഗെയിംസ്; ലോണ്‍ ബൗള്‍സില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര നേട്ടം

സിംഗിള്‍സ് വിഭാഗത്തില്‍ താനിയ ചൗധരി പരാജയപ്പെട്ടു.

Update: 2022-08-01 12:38 GMT


ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ലോണ്‍ ബൗള്‍സില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര നേട്ടം. ലോണ്‍ ബൗള്‍സ് ടീം ഇനത്തില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ സ്ഥാനം പിടിച്ചു. ഫൈനലില്‍ ഇടം നേടിയതോടെ ടീം മെഡല്‍ ഉറപ്പിച്ചു.ആദ്യമായാണ് ഇന്ത്യ ലോണ്‍ ബൗള്‍സില്‍ മെഡല്‍ നേടുന്നത്. ലോകത്തെ മികച്ച ലോണ്‍ ബൗള്‍ ടീമായ ന്യൂസിലന്റിനെയാണ് സെമിയില്‍ ഇന്ത്യ തോല്‍പ്പിച്ചത്.(16-13).ലൗവലി ചൗബേ, പിങ്കി, നയനമോണി സായികി, രൂപാ റാണി എന്നിവരാണ് ഇന്ത്യയ്ക്കായി ഇറങ്ങിയത്. വനിതകളുടെ ഫോര്‍സ് ഇവന്റിലെ ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ദക്ഷിണാഫ്രിക്കയാണ്. പുരുഷമാരുടെ ലോണ്‍ ബൗള്‍സില്‍ ദിനേശ് കുമാര്‍ സുനില്‍ ബഹദൂര്‍ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സിംഗിള്‍സ് വിഭാഗത്തില്‍ താനിയ ചൗധരി പരാജയപ്പെട്ടു.




Tags:    

Similar News