ലോക അത്‌ലറ്റിക്ക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ നിരാശ: ദ്യുതി ചന്ദ്

നിരവധി രാജ്യങ്ങള്‍ ഇന്ത്യക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Update: 2021-04-29 15:22 GMT


ന്യുഡല്‍ഹി: മെയ്യ് ഒന്നിന് പോളണ്ടില്‍ നടക്കുന്ന ലോക അത്‌ലറ്റിക്ക്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഏറെ നിരാശയുണ്ടെന്ന് ഇന്ത്യന്‍ താരം ദ്യുതി ചന്ദ്. ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ഇന്ത്യക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഹോളണ്ടും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. റോയല്‍ ഡച്ച് എയര്‍ലൈന്‍സിലായിരുന്നു ദ്യുതി ചന്ദ് അടക്കമുള്ള റിലേ താരങ്ങള്‍ ആംസ്റ്റര്‍ഡാമിലേക്ക് പോവേണ്ടിയിരുന്നത്. ഇവിടെ നിന്നായിരുന്നു താരങ്ങളുടെ പോളണ്ടിലേക്കുള്ള യാത്ര.


ഒളിംപിക്‌സ് യോഗ്യതയ്ക്കായി പോരാടുന്ന ലോക അത്‌ലറ്റിക്ക്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമായി. നിലവിലെ സാഹചര്യം വ്യക്തമാണ്. എന്നാല്‍ ഇന്ത്യ ഏറെ പ്രതീക്ഷ പുലര്‍ത്തിയ വിഭാഗമാണ് 4X100 മീറ്റര്‍ റിലേ. ലോക അത്‌ലറ്റിക്ക്‌സ് മീറ്റില്‍ മെഡല്‍ നേടി ഒളിംപിക്‌സില്‍ പങ്കെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു താരങ്ങള്‍. എന്നാല്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന 200, 100 മീറ്റര്‍ ഓട്ടമല്‍സരങ്ങള്‍ക്കായുള്ള കഠിന പരിശീലനത്തിലാണെന്നും തുടര്‍ന്നുള്ള ലക്ഷ്യം ഒളിംപിക്‌സാണെന്നും താരം പറഞ്ഞു.




Tags:    

Similar News