ലോക അത്‌ലറ്റിക്ക് മീറ്റ്; അവിനാശ് സാബേലിന് 11ാം സ്ഥാനം

പുരുഷവിഭാഗം ഹൈജംപില്‍ ഖത്തറിന്റെ മുത്തസ് എസാ ബര്‍ഷിം സ്വര്‍ണ്ണം കരസ്ഥമാക്കി.

Update: 2022-07-19 07:55 GMT




ഒറിഗണ്‍:ലോക അത്‌ലറ്റിക്ക് മീറ്റില്‍ പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ചേസില്‍ ഇന്ത്യയുടെ അവിനാശ് സാബേല്‍ ഫിനിഷ് ചെയ്തത് 11ാം സ്ഥാനത്ത്. സമയം 8.31.75.ഒളിംപിക് ചാംപ്യന്‍ മൊറോക്കോയുടെ സൗഫിനെ എല്‍ ബഖാലിയാണ് ഈ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയത്.


വനിതകളുടെ 1500 മീറ്റര്‍ ഫൈനലില്‍ കെനിയന്‍ താരം ഫെയ്ത് സ്വര്‍ണ്ണം നേടി. പുരുഷവിഭാഗം ഹൈജംപില്‍ ഖത്തറിന്റെ മുത്തസ് എസാ ബര്‍ഷിം സ്വര്‍ണ്ണം കരസ്ഥമാക്കി. വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ വെനിസ്വേലയുടെ യൂലിമാര്‍ റൊജാസ് സ്വര്‍ണ്ണം സ്വന്തമാക്കി.




Tags:    

Similar News