ബ്രിങ്ടണ്‍ താരത്തിനും ബാഴ്‌സ മെഡിക്കല്‍ ചീഫിനും കൊവിഡ് 19

കൊറോണാ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച മൂന്ന് താരങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ബ്രിങ്ടണ്‍ മാനേജര്‍ ബാര്‍ബര്‍ അറിയിച്ചു

Update: 2020-03-27 06:35 GMT

ന്യൂയോര്‍ക്ക്: പ്രീമിയര്‍ ലീഗ് ക്ലബ്ബ് ബ്രിങ്ടണ്‍ താരത്തിനും ബാഴ്‌സലോണ ക്ലബ്ബ് മെഡിക്കല്‍ വിഭാഗം തലവന്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ 15ാം സ്ഥാനത്തുള്ള ബ്രിങ്ടണ്‍ ക്ലബ്ബിന്റെ പ്രമുഖ താരത്തിനാണ് രോഗം ബാധിച്ചത്. എന്നാല്‍ താരത്തിന്റെ പേര് ക്ലബ്ബ് പുറത്ത് വിട്ടിട്ടില്ല.

കൊറോണാ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച മൂന്ന് താരങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ബ്രിങ്ടണ്‍ മാനേജര്‍ ബാര്‍ബര്‍ അറിയിച്ചു. മൂന്ന് പേരില്‍ ഒരാളുടെ ഫലം പോസിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബിലെ മറ്റ് താരങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലായെന്നും രോഗ ബാധിതനായ താരം ആരോഗ്യവനായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ മെഡിക്കല്‍ വിഭാഗം തലവന്‍ റാമോന്‍ കനാലിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ബാഴ്‌സയുടെ എല്ലാ താരങ്ങളും സ്വന്തം വീട്ടിലായതിനാല്‍ രോഗം പടര്‍ന്നിട്ടുണ്ടാവില്ലായെന്നാണ് ബാഴ്‌സയുടെ നിലപാട്. ബാഴ്‌സലോണയുടെ ഹാന്റ് ബോള്‍ ടീം ഡോക്ടര്‍ ജോസഫ് അന്റോണിയോ ഗുറ്റിരെസിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

Similar News