പ്രീമിയര്‍ ലീഗ് താരങ്ങള്‍ പരിശീലനം തുടങ്ങി; ടീം പരിശീലനം മെയ് 18ന്
കൊറോണ കാരണം മാര്‍ച്ച് 13ന് നിര്‍ത്തിവച്ച മല്‍സരങ്ങളാണ് ജൂണില്‍ ആരംഭിക്കുന്നത്.
ലണ്ടന്‍: ജൂണ്‍ എട്ടിന് ആരംഭിക്കുന്ന പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ക്കായി താരങ്ങള്‍ പരിശീലനം തുടങ്ങി. ആഴ്സണല്‍, ബ്രിങ്ടണ്‍, വെസ്റ്റ്ഹാം എന്നീ ക്ലബ്ബുകളുടെ ഗ്രൗണ്ടുകളാണ് താരങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ആദ്യഘട്ടത്തില്‍ താരങ്ങള്‍ സ്വതന്ത്രമായി പരിശീലനം നടത്തും. ഇന്ന് മുതല്‍ താരങ്ങള്‍ പരിശീലനം തുടങ്ങിയതായി ക്ലബ്ബ് അറിയിച്ചു. ടീം പരിശീലനം മെയ്യ് 18ന് തുടരും.
കൊറോണ കാരണം മാര്‍ച്ച് 13ന് നിര്‍ത്തിവച്ച മല്‍സരങ്ങളാണ് ജൂണില്‍ ആരംഭിക്കുന്നത്. ജൂലായ് അവസാനത്തോടെ സീസണ്‍ അവസാനിപ്പിക്കാനാണ് ക്ലബ്ബുകളുടെ തീരുമാനം. ജര്‍മനിയില്‍ ബുണ്ടസാ ലീഗ് മെയില്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജര്‍മന്‍ ക്ലബ്ബുകള്‍ ഇതിനോടകം പരിശീലനം തുടങ്ങിയിട്ടുണ്ട്. ഇറ്റാലിയന്‍ സീരി എയില്‍ മെയ് നാല് മുതല്‍ താരങ്ങള്‍ ഒറ്റയ്ക്കും 18 ഓടെ ടീം പരിശീലനവും തുടരും.