ഏഷ്യാ കപ്പ്; ദീപക് ചാഹര്‍ ആദ്യ ഇലവനിലെത്തിയേക്കും

രിക്കിനെ തുടര്‍ന്ന് താരം ആറ് മാസത്തിന് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്.

Update: 2022-08-10 18:09 GMT


മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യ സ്‌ക്വാഡില്‍ ഇടം നേടാനാവത്ത ദീപക് ചാഹറിന് വീണ്ടും അവസരം ലഭിച്ചേക്കും. ഉടന്‍ ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ താരത്തിന്റെ പ്രകടനം വിലയിരുത്തിയാവും നറുക്ക് വീഴുക. ഇത് സംബന്ധിച്ച ബിസിസിഐയുടെ സെല്ക്ഷന്‍ കമ്മിറ്റിയംഗവും വ്യക്തമായ സൂചന നല്‍കി.ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ സ്റ്റാന്റ്‌ബൈ താരമായാണ് ദീപകിനെ ടീമിലെടുത്തത്. എന്നാല്‍ സിംബാബ്‌വെ പര്യടനത്തില്‍ താരം മികവ് തെളിയിച്ചാല്‍ ടീമിന്റെ ആദ്യ ഇലവനില്‍ തന്നെ തിരിച്ചെത്തുമെന്നും ബിസിസിഐ അംഗം വ്യക്തമാക്കി. പരിക്കിനെ തുടര്‍ന്ന് താരം ആറ് മാസത്തിന് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്.





Tags:    

Similar News