മുഹമ്മദ് റിസ്വാനെ സ്കാനിങിന് വിധേയനാക്കി; ഏഷ്യാ കപ്പില്‍ നിന്ന് പിന്മാറിയേക്കും
ലോകകപ്പിന് പ്രഥമ പരിഗണന നല്കുന്നതിനാല് റിസ്വാനെ വലിയ ബാധ്യതകള്‍ പിസിബി ഏല്പ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ദുബായ്: ഏഷ്യാ കപ്പില്‍ മിന്നും ഫോമിലുള്ള പാകിസ്താന്റെ സ്റ്റാര്‍ ബാറ്റ്സ്മാന് മുഹമ്മദ് റിസ്വാനെ എംആര്‍ഐ സ്കാനിങിന് വിധേയനാക്കി. താരത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സ്കാനിങ് നടത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കെതിരായ മല്‍സരത്തിനിടെ വിക്കറ്റ് കീപ്പിങ് പൊസിഷനില്‍ നില്‍ക്കവെയാണ് പരിക്കേറ്റത്.റിസ്വാന് ഏഷ്യാ കപ്പില്‍ തുടരുമോ എന്ന കാര്യത്തില്‍ പിസിബി നാളെ മറുപടി പറയും. ലോകകപ്പിന് മുമ്പ് താരങ്ങള്‍ക്ക് ഏല്ക്കുന്ന ചെറിയ പരിക്കുകള്‍ പാകിസ്താന് ഗുരുതരമായാണ് നോക്കികാണുന്നത്. ലോകകപ്പിന് പ്രഥമ പരിഗണന നല്കുന്നതിനാല് റിസ്വാനെ വലിയ ബാധ്യതകള്‍ പിസിബി ഏല്പ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനാല്‍ താരത്തെ ഏഷ്യാ കപ്പില്‍ നിന്ന് പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.