ട്വന്റിയില്‍ ഇനി നമ്പര്‍ വണ്‍ മുഹമ്മദ് റിസ്വാന്‍; ബാബറും സൂര്യയും വീണു

മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മക്രം ആണ്.

Update: 2022-09-07 14:31 GMT


ദുബായ്; ട്വന്റി-20 ബാറ്റ്‌സ്മാന്‍മാരുടെ ലോക റാങ്കിങില്‍ ഒന്നാമതെത്തി പാകിസ്താന്റെ വെടിക്കെട്ട് താരം മുഹമ്മദ് റിസ്വാന്‍. ഏഷ്യാ കപ്പിലെ മിന്നും പ്രകടനമാണ് താരത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്. പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റിസ്വാന്റെ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ പാകിസ്താന്‍ താരമാണ് റിസ്വാന്‍. മുമ്പ് മിസ്ബാ ഉള്‍ ഹഖും ട്വന്റി-20 റാങ്കിങില്‍ ഒന്നാമതെത്തിയിരുന്നു.


 

ഏഷ്യാ കപ്പില്‍ കഴിഞ്ഞ മൂന്ന് മല്‍സരങ്ങളില്‍ നിന്നായി താരം 192 റണ്‍സ് നേടിയിരുന്നു. ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനായിരുന്നു ഒന്നാം സ്ഥാനത്ത് എത്താനുള്ള ഏറ്റവും സാധ്യത. എന്നാല്‍ ഏഷ്യാകപ്പിലെ മോശം പ്രകടനം താരത്തെ നാലാം സ്ഥാനത്തെത്തിച്ചു.മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം ആണ്.






Tags:    

Similar News