ട്വന്റിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ
ഓള് റൗണ്ടര്‍മാരില്‍ ഒരു ഇന്ത്യന്‍ താരവും ആദ്യ 10ല്‍ ഇടം നേടിയിട്ടില്ല.
ട്രിനിഡാഡ്: ഐസിസിയുടെ ട്വന്റി-20 റാങ്കിങിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ.വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പര 4-1ന് സ്വന്തമാക്കിയാണ് ഇന്ത്യ പോയിന്റ് നിലയില്‍ കുതിച്ചത്. ഇന്ത്യയ്ക്ക് 11,290 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഇംഗ്ലണ്ടിനേക്കാള്‍ (8,907) ബഹുദൂരം ഇന്ത്യ മുന്നിലാണ്. മൂന്നാം സ്ഥാനത്ത് പാകിസ്താനാണ്.
ട്വന്റിയിലെ ബാറ്റ്സ്മാന്മാരില് സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്താണ്. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് ബാബര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാര്‍ എട്ടാം സ്ഥാനത്തുണ്ട്. ഓള് റൗണ്ടര്‍മാരില്‍ ഒരു ഇന്ത്യന്‍ താരവും ആദ്യ 10ല്‍ ഇടം നേടിയിട്ടില്ല.