ബ്രിസ്ബണില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; കോഹ് ലിയും പുറത്ത്

Update: 2024-12-16 06:13 GMT

ബ്രിസ്ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. മല്‍സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 445 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 48 എന്ന നിലയിലാണ്. യശ്വസി ജയ്‌സ്വാള്‍ (4), ശുഭ്മാന്‍ ഗില്‍(1), വിരാട് കോഹ് ലി(3), ഋഷഭ് പന്ത്(9) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. കെ എല്‍ രാഹുല്‍ (30), രോഹിത്ത് ശര്‍മ്മ (0) എന്നിവരാണ് ക്രീസിലുള്ളത്.

സ്റ്റീവ് സ്മിത്ത് (101), ട്രാവിസ് ഹെഡ് (152) എന്നിവരുടെ സെഞ്ചുറി മികവിലാണ് ആതിഥേയര്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.




Tags:    

Similar News