ആദ്യ ട്വന്റിയില്‍ ഓസിസിന് ഇന്ത്യയ്‌ക്കെതിരേ നാല് വിക്കറ്റ് ജയം
ഹാര്‍ദ്ദിക്ക് പാണ്ഡെ 30 പന്തില്‍ 71 റണ്‍സ് നേടി.
മൊഹാലി: ഓസ്‌ട്രേിലയക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് തോല്‍വി. സന്ദര്‍ശകര്‍ ഇന്ത്യയെ നാല് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും ഇന്ത്യയ്ക്ക് രക്ഷയുണ്ടായില്ല.നാല് പന്ത് ശേഷിക്കെ ഓസിസ് ലക്ഷ്യം കണ്ടു(211-6).210 റണ്‍സായിരുന്നു ഓസിസിന്റെ ലക്ഷ്യം.ഗ്രീന്‍(60) ആണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍.വെയ്ഡ് പുറത്താവാതെ 45 റണ്‍സെടുത്ത് നിന്നതാണ് ഓസിസ് വിജയത്തിനാധാരം. സ്മിത്ത് 35 റണ്‍സെടുത്തു.അക്‌സര്‍ പട്ടേല്‍ മൂന്നും യുമേഷ് യാദവ് രണ്ടും വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 208 റണ്‍സെടുത്തത്.ഹാര്‍ദ്ദിക്ക് പാണ്ഡെ 30 പന്തില്‍ 71 റണ്‍സ് നേടി.രാഹുല്‍ 55ഉം സൂര്യകുമാര്‍ യാദവ് 46ഉം റണ്‍സ് നേടി.