ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ; ഓസിസ് ഏഴിന് 67; ബുംറയ്ക്ക് നാല് വിക്കറ്റ്
പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ആധിപത്യം തിരിച്ചെടുത്തു. ഇന്ന് ആദ്യ ഇന്നിങ്‌സില്‍ 150ന് ഇന്ത്യ പുറത്തായിരുന്നു. എന്നാല്‍ മറുപടി ബാറ്റിങില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചു. നിലവില്‍ ഓസിസിന്റെ ഏഴ് വിക്കറ്റ് നഷ്ടമായി. ഏഴിന് 67 എന്ന നിലയിലാണ് ആതിഥേയര്‍. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് നേടിയിട്ടുണ്ട്. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 150ന് പുറത്തായിരുന്നു. നിതീഷ് കുമാര്‍ റെഡിയും (41), ഋഷഭ് പന്തും (37) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്.
കെ എല്‍ രാഹുലും ജയ്സ്വാളുമാണ് ഓപ്പണിങില്‍ ഇറങ്ങിയത്.എട്ട് പന്ത് നേരിട്ട് ഡെക്കിനാണ് യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. ശുബ്മാന്‍ ഗില്ലിന് പകരം മൂന്നാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കലും ഡെക്കിന് മടങ്ങി. 23 പന്ത് നേരിട്ടാണ് ദേവ്ദത്ത് പുറത്തായത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ വിരാട് കോഹ് ലിയിലായിരുന്നു ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും. എന്നാല്‍ നിരാശപ്പെടുത്തിയാണ് താരം പുറത്തായത്.
അഞ്ച് റണ്‍സ് നേടിയ കോഹ്ലിയെ ജോഷ് ഹെയ്‌സല്‍വുഡാണ് മടക്കിയത്. ഉസ്മാന്‍ ഖവാജ ക്യാച്ചെടുക്കുകയായിരുന്നു. രാഹുല്‍ 74 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത് പുറത്തായി. ധ്രുവ് ജുറേല്‍ 20 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. വാഷിങ്ടണ്‍ സുന്ദര്‍ നാല് റണ്‍സെടുത്തും പുറത്തായി. അലക്സ് ക്രേയുടെ പന്തില്‍ മാര്‍ഷിന് പിടി നല്‍കിയാണ് വാഷിങ്ടണ്‍ സുന്ദര്‍ പുറത്തായത്.ഹര്‍ഷിത് റാണ ഏഴും ബുംറ എട്ടു റണ്‍സെടുത്തു. ഓസ്‌ട്രേലിയ്ക്കായി ജാസല്‍വുഡ് നാലും സ്റ്റാര്‍ക്ക്, കമ്മിന്‍സ്, മാര്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.