ട്വന്റി-20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഡികെയും ഇഷാന് കിഷനും
ബൗളിങിലും ഇന്ത്യന്‍ താരങ്ങള്‍ ആദ്യ 10ല്‍ ഇടം നേടിയിട്ടില്ല.
മുംബൈ: ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തിളങ്ങിയ ഇന്ത്യന്‍ താരങ്ങളായ ദിനേശ് കാര്‍ത്തിക്ക്, ഇഷാന് കിഷന് എന്നിവര്‍ ഐസിസിയുടെ ഏറ്റവും പുതിയ ട്വന്റി-20 റാങ്കിങില്‍ നേട്ടമുണ്ടാക്കി. 108ാം സ്ഥാനത്തുണ്ടായിരുന്ന ദിനേഷ് കാര്‍ത്തിക്ക് 87ാം സ്ഥാനത്തെത്തി. ഇഷാന് കിഷന് ആദ്യമായി റാങ്കിങില്‍ ആദ്യ 10ല്‍ കയറി. ആറാം സ്ഥാനത്താണ് താരം. ആദ്യ 10ല്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരവും ഇഷാനാണ്. ബൗളിങിലും ഇന്ത്യന്‍ താരങ്ങള്‍ ആദ്യ 10ല്‍ ഇടം നേടിയിട്ടില്ല.
Players are jostling for spots in the latest @MRFWorldwide T20I men's player rankings 📈
— ICC (@ICC) June 22, 2022
More 👉 https://t.co/ksceq8SPGY pic.twitter.com/1pFif8wMNH