കംഗാരുക്കളെ പിടിച്ചുകെട്ടി ആതിഥേയര്‍

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസിസ് 49 ഓവറില്‍ 223 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ വോക്‌സും റാഷിദും ചേര്‍ന്നാണ് കംഗാരുക്കളെ തകര്‍ത്തത്.

Update: 2019-07-11 14:13 GMT

എഡ്ജ്ബാസ്റ്റണ്‍: ലോകകപ്പിലെ രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ ആസ്‌ട്രേലിയയെ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടി ആതിഥേയര്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസിസ് 49 ഓവറില്‍ 223 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ വോക്‌സും റാഷിദും ചേര്‍ന്നാണ് കംഗാരുക്കളെ തകര്‍ത്തത്. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് സംഭവിച്ചത് പോലെ ആറ് റണ്‍സെടുക്കുന്നതിനിടെ മൂന്ന് ഓപ്പണര്‍മാരെയാണ് ഓസിസിനും നഷ്ടമായത്. എന്നാല്‍ സ്റ്റീവ് സ്മിത്ത്(85), അലക്‌സ് കേരേ(46) എന്നിവര്‍ ചേര്‍ന്ന് സന്ദര്‍ശകരെ കരകയറ്റുകയായിരുന്നു. ഓസിസിനുവേണ്ടി മാക്‌സ്‌വെല്‍ 22 ഉം മിച്ചല്‍ സ്റ്റാര്‍ക്ക് 29 ഉം റണ്‍സ് നേടി. മല്‍സരത്തിലുടെ മികച്ച ഫീല്‍ഡിങ് കാഴ്ചവച്ചാണ് ഇംഗ്ലണ്ട് ഓസിസിനെ ഞെട്ടിച്ചത്.


Tags:    

Similar News