വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകന് രണ്ട് വര്‍ഷത്തെ വിലക്ക്
ബിസിസിഐയുടെ ഒരാനുകൂല്യങ്ങളും മജുംധാറിന് സ്വീകരിക്കാനാവില്ല.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബോറിയാ മജുംധാറിനെ വിലക്കി ബിസിസിഐ. രണ്ട് വര്‍ഷത്തേക്കാണ് മജുംധാറിന് വിലക്ക്. അഭിമുഖം നല്‍കാത്തതിനെ തുടര്‍ന്ന് സാഹയെ ഭീഷണിപ്പെടുത്തിയതിനാണ് വിലക്ക്. ആദ്യം സാഹ മാധ്യമപ്രവര്‍ത്തകന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ബിസിസിഐ സംഭവത്തിന്റെ വിശാദാംശം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സാഹ വിവരം ബോര്‍ഡിന് കൈമാറിയത്.
തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് ശിക്ഷ വിധിച്ചത്. വിലക്ക് വന്നതോടെ മജുംധാറിന് ബിസിസിഐയുടെ ഒരു പരിപാടിയും റിപ്പോര്‍ട്ട് ചെയ്യാനാവില്ല. കൂടാതെ ഇന്ത്യയില്‍ രജിസ്ട്രര്‍ ചെയ്ത ഒരു താരത്തിന്റെയും അഭിമുഖം നടത്താന്‍ കഴിയില്ല. ബിസിസിഐയുടെ ഒരാനുകൂല്യങ്ങളും മജുംധാറിന് സ്വീകരിക്കാനാവില്ല.