ഐപിഎല്‍; ശേഷിക്കുന്ന മല്‍സരങ്ങള്‍ സെപ്തംബറില്‍ നടന്നേക്കും; ബിസിസിഐ
ഇന്ത്യയിലോ മറ്റ് ഏതെങ്കിലും രാജ്യത്തോ ടൂര്‍ണ്ണമെന്റ് പൂര്‍ത്തിയാക്കുമെന്നും വക്താവ് അറിയിച്ചു.
മുംബൈ; നിരവധി താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി ഉപേക്ഷിച്ച ഐപിഎല്‍ 14ാം സീസണിന്റെ ശേഷിക്കുന്ന മല്‍സരങ്ങള്‍ സെപ്തംബറില്‍ നടക്കാന്‍ സൂചന. ബിസിസിഐയുടെ മുതിര്‍ന്ന വക്താവാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര ഷെഡ്യുളകളും ട്വന്റി-20 ലോകകപ്പ് ഷെഡ്യൂളും പരിഗണിച്ച് സെപ്തംബര്‍ വിന്‍ഡോയില്‍ മല്‍സരങ്ങള്‍ നടത്താന്‍ ആലോചനയുണ്ട്.ഇതിനായി ഐസിസിഐയുമായി ചര്‍ച്ച നടത്തുകയാണ്. അവസരം ലഭിക്കുകയാണെങ്കില്‍ ഇന്ത്യയിലോ മറ്റ് ഏതെങ്കിലും രാജ്യത്തോ ടൂര്‍ണ്ണമെന്റ് പൂര്‍ത്തിയാക്കുമെന്നും വക്താവ് അറിയിച്ചു.