വിസ്ഡന്‍ ലീഡിങ് ക്രിക്കറ്റര്‍ പുരസ്‌കാരം ബെന്‍ സ്റ്റോക്ക്‌സിന്

2005ന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം ഈ പുരസ്‌കാരം നേടുന്നത്.

Update: 2020-04-08 16:32 GMT

ലണ്ടന്‍: വിസ്ഡന്‍സ് ലീഡിങ് ക്രിക്കറ്റര്‍ പുരസ്‌കാരത്തിന് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്ക്‌സ് അര്‍ഹനായി. 2005ന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം ഈ പുരസ്‌കാരം നേടുന്നത്. കഴിഞ്ഞ ലോകകപ്പിലെയും ആഷസ്സിലെയും പ്രകടനമാണ് സ്റ്റോക്കസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

2005ല്‍ ആന്‍ഡ്ര്യൂ ഫഌന്റോഫ് (ഇംഗ്ലണ്ട്)പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. ഈ വര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഇംഗ്ലണ്ട് താരങ്ങളായ മാര്‍നെസ് ലബുസ്‌ഷെന്‍, എല്‍സെ പെറി(വനിതാ), സിമോണ്‍ ഹാര്‍മ്മര്‍, ജൊഫ്രാ ആര്‍ച്ചര്‍, പാറ്റ് കമ്മിന്‍സ്(ഓസിസ്) എന്നിവരാണ് ഈ വര്‍ഷത്തെ മികച്ച താരങ്ങള്‍. മികച്ച വനിതാ ക്രിക്കറ്റ് താരമായി ഇംഗ്ലണ്ടിന്റെ എല്‍സെ പെറിയെയും തിരഞ്ഞെടുത്തു. ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്റിനെതിരേ 76 റണ്‍സ് നേടിയ സ്‌റ്റോക്കസ്, ആഷസിലെ അവസാന മല്‍സരത്തില്‍ 135 റണ്‍സും നേടിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷവും ഇന്ത്യന്‍ താരം വിരാട് കോഹ് ലിയായിരുന്നു ഈ പുരസ്‌കാരത്തിന് അര്‍ഹനായത്.

Tags:    

Similar News