കൊവിഡ് 19: ഐപിഎല്‍ അനിശ്ചിതകാലത്തേയ്ക്ക് നീട്ടി ബിസിസിഐ

ആഗോള സാഹചര്യം വിലയിരുത്തി സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ ടൂര്‍ണമെന്റ് നടത്തുന്ന കാര്യം പരിഗണിക്കുമെന്നാണ് സൂചന.

Update: 2020-04-15 09:30 GMT

മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിതകാലത്തേയ്ക്ക് നീട്ടി ബിസിസിഐ. മാര്‍ച്ച് 29 ന് തുടങ്ങാനിരുന്ന ഐപിഎല്‍ നേരത്തെ ഏപ്രില്‍ 15 ലേയ്ക്ക് നീട്ടിവച്ചിരുന്നു. എന്നാല്‍ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതോടെ ഐപിഎല്‍ അനിശ്ചിതകാലത്തേയ്ക്ക് നീട്ടാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

ആഗോള സാഹചര്യം വിലയിരുത്തി സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ ടൂര്‍ണമെന്റ് നടത്തുന്ന കാര്യം പരിഗണിക്കുമെന്നാണ് സൂചന. മാര്‍ച്ച് 24 മുതല്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതോടെയാണ് ഐപിഎല്‍ അനിശ്ചിതകാലത്തേയ്ക്ക് നീട്ടാന്‍ തീരുമാനമെടുത്തത്. ഐപിഎല്‍ നീട്ടിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് എട്ടു ഫ്രാഞ്ചൈസികളെയും ബിസിസിഐ തീരുമാനം അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തിരുന്നു. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിമ്പിക്സ് നീട്ടിവെച്ചു, വിമ്പിംള്‍ഡന്‍ റദ്ദാക്കുകയും ഫ്രഞ്ച് ഓപ്പണ്‍ ഈ വര്‍ഷം അവസാനത്തേയ്ക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുകയുമാണ്.



Tags:    

Similar News