ഓവല്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ ലോകകപ്പിലെ വിജയം ബംഗ്ലാദേശിന് നേടികൊടുത്തത് നിരവധി റെക്കോഡുകളാണ്. ഇതുവരെയുള്ള ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണ് ബംഗ്ലാ കടുവകള്‍ ഇന്ന് നേടിയത്. കൂടാതെ ലോകകപ്പിലെ അവരുടെ ഏറ്റവും വലിയ ടീം ടോട്ടല്‍. ഷാക്കിബുള്‍ ഹസ്സനും മുശ്ഫിക്കര്‍ റഹീം ചേര്‍ന്ന് നേടിയ 142 റണ്‍സിന്റെ കൂട്ടുകെട്ടും അവരുടെ എക്കാലത്തെയും മികച്ച കൂട്ട്‌കെട്ടാണ്.
കൂടാതെ ഏകദിനത്തിലെ മറ്റൊരു അപൂര്‍വ്വ റെക്കോഡിനും ഷാക്കിബുള്‍ ഹസ്സന്‍ അര്‍ഹനായി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സും 250 വിക്കറ്റും നേടുന്ന ആദ്യ ബംഗ്ലാദേശ് താരമെന്ന റെക്കോഡും ഷാക്കിബുള്‍ സ്വന്തമാക്കി. 199 മല്‍സരങ്ങളില്‍ നിന്നാണ് ഷാക്കിബുള്ളിന്റെ നേട്ടം. പാക് താരമായ അബ്ദുല്‍ റസാഖിന്റെ നേട്ടമാണ് ഷാക്കിബുള്‍ മറികടന്നത്. 258 മല്‍സരങ്ങളില്‍ നിന്നാണ് റസാഖ് ഈ നേട്ടം സ്വന്തമാക്കിയത്. റസാഖിന് പിന്നില്‍ പാകിസ്താന്റെ തന്നെ ഷാഹിദ് അഫ്രീദിയാണ് ഉള്ളത്. 250 വിക്കറ്റ് നേടുന്ന ആദ്യ ബംഗ്ലാദേശ് സ്പിന്നറും ഷാക്കിബുള്‍ ഹസ്സനാണ്.