ഐപിഎല്‍; വാര്‍ണര്‍ മികവില്‍ ആദ്യ ജയവുമായി ഡിസി
പഞ്ചാബ് കിങ്‌സിനെതിരേ 24 റണ്‍സിന്റെ ജയമാണ് ആര്‍സിബി നേടിയത്.
ബെംഗളുരൂ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സീസണിലെ ആദ്യ ജയം നേടി. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേയാണ് ഡിസിയുടെ ജയം. ക്യാപ്റ്റന്‍ വാര്‍ണറുടെ അര്‍ദ്ധസെഞ്ചുറി (57)യാണ് ഡല്‍ഹിയ്ക്ക് ജയമൊരുക്കുന്നതില്‍ നിര്‍ണ്ണായകമായത്. 127 എന്ന ചെറിയ സ്‌കോറിന് കൊല്‍ക്കത്തയെ ഡല്‍ഹി നേരത്തെ ഒതുക്കിയിരുന്നു. 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഡിസി ലക്ഷ്യം കാണുകയായിരുന്നു. രണ്ട് വിക്കറ്റ് വീതം നേടിയ ഇഷാന്ത് ശര്‍മ്മ, നോര്‍ട്ട്‌ജെ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ മികച്ച ബൗളിങിലൂടെയാണ് ഡല്‍ഹി കൊല്‍ക്കത്തയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തിയ കോഹ്ലി ടീമിന് ജയമൊരുക്കി. പഞ്ചാബ് കിങ്‌സിനെതിരേ 24 റണ്‍സിന്റെ ജയമാണ് ആര്‍സിബി നേടിയത്. ക്യാപ്റ്റന്‍ ഫഫ് ഡു പ്ലിസ്സിസ്സിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് കോഹ്ലി താല്‍ക്കാലിക ക്യാപ്റ്റനായത്. 175 റണ്‍സ് ലക്ഷ്യം പിന്തുടരാന്‍ പഞ്ചാബ് കിങ്‌സിനായില്ല. 18.2 ഓവറില്‍ പഞ്ചാബിനെ 150ന് ആര്‍സിബി പുറത്താക്കി. പ്രഭ്‌സിംറാന്‍ സിങ് പഞ്ചാബിനായി 46ഉം ജിതേഷ് 41 ഉം റണ്‍സ് നേടി.നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ആര്‍സിബിക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. പ്ലിസ്സിസ് ആണ്(84) ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. കോഹ്ലി 59 റണ്‍സെടുത്തും തിളങ്ങി.