രാഹുലും അഗര്‍വാളും അടിച്ചെടുത്തു;ഡല്‍ഹിക്ക് ലക്ഷ്യം 196 റണ്‍സ്

നാല് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 195 റണ്‍സെടുത്തത്.

Update: 2021-04-18 16:07 GMT


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹിക്കു മുന്നില്‍ 196 റണ്‍സിന്റെ ലക്ഷ്യം വച്ച് പഞ്ചാബ് കിങ്‌സ്. കെ എല്‍ രാഹുലും (51 പന്തില്‍ 61), മായങ്ക് അഗര്‍വാളും (36 പന്തില്‍ 69) ചേര്‍ന്നൊരുക്കിയ മികച്ച കൂട്ടുകെട്ടാണ് പഞ്ചാബ് ഉയര്‍ന്ന് സ്‌കോര്‍ നല്‍കിയത്. ടോസ് നേടിയ ഡല്‍ഹി പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 195 റണ്‍സെടുത്തത്.ഡല്‍ഹിക്കായി വോക്‌സ്, മെരിവാലാ, റബാദാ, അവേഷ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.




Tags:    

Similar News