ധോണിയെ വിരമിക്കാന്‍ നിര്‍ബന്ധിക്കരുത്: നാസര്‍ ഹുസൈന്‍
വിരമിച്ചാല്‍ പിന്നീട് ഒരു തിരിച്ചുവരവ് ഉണ്ടാവില്ല. ഇന്ത്യന്‍ ടീമിലെ അപൂര്‍വ്വ പ്രതിഭയാണ് ധോണി. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ആര്‍ക്കും ഇല്ല. നാസര്‍ ഹുസൈന്‍ പറഞ്ഞു.
ലണ്ടന്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. ധോണി വിരമിച്ചാല്‍ അത് ഇന്ത്യന്‍ ടീമിന് തീരാ നഷ്ടമാണ്. രണ്ട് മൂന്ന് മല്‍സരങ്ങളിലെ പ്രകടനം നോക്കി അദ്ദേഹത്തെ വിലയിരുത്തരുതെന്നു ഹുസൈന്‍ പറഞ്ഞു.
വിരമിച്ചാല്‍ പിന്നീട് ഒരു തിരിച്ചുവരവ് ഉണ്ടാവില്ല. ഇന്ത്യന്‍ ടീമിലെ അപൂര്‍വ്വ പ്രതിഭയാണ് ധോണി. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ആര്‍ക്കും ഇല്ല. ധോണിയുടെ മനസ്സില്‍ എന്താണെന്നുള്ളത് അദ്ദേഹത്തിന് മാത്രമേ അറിയൂ. ധോണിക്ക് ഇന്ത്യന്‍ ടീമിനായി ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.് ധോണിക്ക് ടീമില്‍ അവസരം നല്‍കണമെന്നും 39 കാരനായ താരം പഴയ ഫോമില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. ജൂലായില്‍ നടന്ന ലോകകപ്പ് സെമിയില്‍ ന്യൂസിലന്റിനെതിരേയാണ് ധോണി അവസാനമായി കളിച്ചത്. ധോണിയുടെ വിരമിക്കലിനായി ഒരു ഭാഗത്ത് നിന്നും മുറവിളി ഉയരുമ്പോള്‍ നിലവിലെ ഇന്ത്യന്‍ ടീമിലെ ആരും ധോണിക്കായി ശബ്ദമുയര്‍ത്തിയിട്ടില്ല. ഐപിഎല്ലില്‍ ഫോം കണ്ടെത്താനായാല്‍ താരത്തെ പരിഗണിക്കാമെന്നാണ് കോച്ച് രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്.