ഐപിഎല്‍; മുംബൈ ബൗളര്‍മാര്‍ ചെന്നൈയെ പിടിച്ചുകെട്ടി

മുരളി വിജയ്(38), മിച്ചല്‍ സാന്റനര്‍(22), ഡ്വിയ്ന്‍ ബ്രാവോ(20) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ധോണിയില്ലാതെയിറങ്ങിയ ടീമിലെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

Update: 2019-04-26 18:32 GMT

ചെന്നൈ; ധോണിയില്ലാതെയിറങ്ങിയ ചെന്നൈ സൂപ്പര്‍കിങ്ങ്‌സിനെ പിടിച്ചുകെട്ടി മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍. 155 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ചെന്നൈ 109 റണ്‍സിന് പുറത്താവുകയായിരുന്നു. 17.4 ഓവറില്‍ മുംബൈ ബൗളര്‍മാര്‍ ചെന്നൈയെ കൂട്ടിലാക്കി. മുരളി വിജയ്(38), മിച്ചല്‍ സാന്റനര്‍(22), ഡ്വിയ്ന്‍ ബ്രാവോ(20) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ധോണിയില്ലാതെയിറങ്ങിയ ടീമിലെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

ലസിത മലിങ്ക നാല് വിക്കറ്റെടുത്തപ്പോള്‍ ക്രുനാല്‍ പാണ്ഡേയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം മുംബൈയ്ക്ക് വേണ്ടി നേടി.അങ്കുല്‍ റോയ്, ഹാര്‍ദ്ദിക്ക് പാണ്ഡേ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ടോസ് ലഭിച്ച ചെന്നൈ മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു. രോഹിത്ത് ശര്‍മ്മയുടെ അര്‍ദ്ധസെഞ്ചുറി മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത 20 ഓവറില്‍ മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. 48 പന്തില്‍ നിന്നാണ് രോഹിത്ത് 67 റണ്‍സെടുത്തത്. ഇവിന് ലെവിസ് 32 ഉം ഹാര്‍ദ്ദിക്ക് പാണ്ഡേ 23 ഉം റണ്‍സെടുത്ത് മുംബൈയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ചെന്നൈയ്ക്കായി മിച്ചല്‍ സാന്റനര്‍ രണ്ട് വിക്കറ്റ് നേടി.

Tags:    

Similar News