ആദ്യ ഡേ നൈറ്റ് ടെസ്റ്റ്; ഇന്ത്യന്‍ ടീം കൊല്‍ക്കത്തയിലെത്തി
ഇന്ത്യയിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിനായാണ് ടീം ഇന്ത്യ കൊല്‍ക്കത്തയിലെത്തിയത്. ബംഗ്ലാദേശിനെതിരേ നടക്കുന്ന ടെസ്റ്റിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു.
കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റില്‍ പുതു ചരിത്രം സൃഷ്ടിക്കാനായി ഇന്ത്യന്‍ ടീം കൊല്‍ക്കത്തയിലെത്തി. ഇന്ത്യയിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിനായാണ് ടീം ഇന്ത്യ കൊല്‍ക്കത്തയിലെത്തിയത്. ബംഗ്ലാദേശിനെതിരേ നടക്കുന്ന ടെസ്റ്റിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റാണ് വെള്ളിയാഴ്ച നടക്കുന്നത്. കോച്ച് രവി ശാസ്ത്രിയുടെ നേതൃത്വത്തിലൂള്ള കോച്ചിങ് സംഘവും ടീമിനൊപ്പം എത്തിയിട്ടുണ്ട്. പുതിയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുന്‍ കൈ എടുത്താണ് ഡേ നൈറ്റ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. പിങ്ക് ബോള്‍ ഉപയോഗിച്ചുള്ള ആദ്യ ടെസ്റ്റിനാണ് വെള്ളിയാഴ്ച ഈഡന്‍ വേദിയാവുക. പിങ്ക് ബോള്‍ ടെസ്റ്റിന് ഈഡന്‍ ഗാര്‍ഡാനാണ് ഇന്ത്യയില്‍ മികച്ചതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അതിനിടെ വെസ്റ്റ്ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യ ടീമിനെ നാളെ പ്രഖ്യാപിക്കും. ഇന്ത്യയില്‍ നടക്കുന്ന മല്‍സരത്തില്‍ ധോണി ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഋഷഭ് പന്തിന്റെ മോശം ഫോമാണ് ധോണിയെ ടീമിലേക്ക് എടുക്കാന്‍ ബിസിസിഐ പ്രേരിപ്പിക്കുന്നത്.