പാക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് കൊവിഡ്
വ്യാഴാഴ്ച മുതല്‍ എനിക്ക് സുഖമില്ലായ്മ തോന്നിയിരുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുമുണ്ടായിരുന്നു. പരിശോധനകള്‍ക്കുശേഷം നിര്‍ഭാഗ്യവശാല്‍ എനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു.
ഇസ്‌ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് താന്‍ കൊവിഡ് ബാധിതനാണെന്ന് അറിയിച്ചത്. വ്യാഴാഴ്ച ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നുവെന്നും പരിശോധനയില്‍ കൊവിഡ് ബാധിതനാണെന്ന് തെളിഞ്ഞുവെന്നും താരം പറയുന്നു. വ്യാഴാഴ്ച മുതല്‍ എനിക്ക് സുഖമില്ലായ്മ തോന്നിയിരുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുമുണ്ടായിരുന്നു. പരിശോധനകള്‍ക്കുശേഷം നിര്‍ഭാഗ്യവശാല്‍ എനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു.
വേഗം സുഖം പ്രാപിക്കാന്‍ എനിക്ക് നിങ്ങളുടെ പ്രാര്‍ത്ഥന വേണം- ട്വിറ്ററില്‍ അഫ്രീദി കുറിച്ചു. നേരത്തെ പാക് ക്രിക്കറ്റ് താരം തൗഫീഖ് ഉമറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായതായി പിന്നീട് അദ്ദേഹം അറിയിക്കുകയും ചെയ്തു. 1996 ല്‍ പാകിസ്താനില്‍ അരങ്ങേറ്റം കുറിച്ച അഫ്രീദി 27 ടെസ്റ്റുകളും 398 ഏകദിനങ്ങളും 99 ട്വന്റി20 യും കളിച്ചു. ഓപ്പണിങ് ബാറ്റ്‌സ്മാനായി കരിയര്‍ ആരംഭിച്ച അഫ്രീദി പിന്നീട് ഓള്‍റൗണ്ടറായി വളര്‍ന്നു. ടെസ്റ്റ്, ഏകദിനം, ട്വന്റി20 മല്‍സരങ്ങളില്‍ യഥാക്രമം 1716, 8064, 1416 റണ്‍സുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.