ഐപിഎല്‍; സഞ്ജു ഓണ്‍ ഫയര്‍; ജിടിയെ തകര്‍ത്തെറിഞ്ഞു
റാഷിദ് ഖാന് എറിഞ്ഞ ഓവറില്‍ സഞ്ജു ഹാട്രിക്ക് സിക്സും നേടി. ജയത്തോടെ രാജസ്ഥാന് ഒന്നാം സ്ഥാനത്തെത്തി.
അഹ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടില്‍ മൂന്ന് വിക്കറ്റിന്റെ ജയവുമായി രാജസ്ഥാന് റോയല്‍സ്. ഐപിഎല്ലില്‍ ഇന്ന് നടന്ന രണ്ടാമത്തെ മല്‍സരത്തിലാണ് രാജസ്ഥാന്റെ ജയം. ക്യാപ്റ്റന്‍ സഞ്ജു സാംസണന്റെ തീപ്പൊരി ബാറ്റിങ് കണ്ട മല്‍സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ജയം. 32 പന്തില്‍ സഞ്ജു 60 റണ്‍സെടുത്തപ്പോള്‍ താരത്തിന് തുണയായി ഹെറ്റ്മെയറും നിലകൊണ്ടു. 26 പന്തില്‍ ഹെറ്റ്മെയര്‍ 56 റണ്‍സും നേടി. ആറ് സിക്സും മൂന്ന് ഫോറും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. റാഷിദ് ഖാന് എറിഞ്ഞ ഓവറില്‍ സഞ്ജു ഹാട്രിക്ക് സിക്സും നേടി. ജയത്തോടെ രാജസ്ഥാന് ഒന്നാം സ്ഥാനത്തെത്തി.
177 റണ്‍സാണ് നേരത്തെ ഗുജറാത്ത് നേടിയത്. ശുഭ്മാന്‍ ഗില്‍ (45), മില്ലര്‍ (46) എന്നിവരാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍മാര്‍. നാല് പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന് ലക്ഷ്യം പിന്തുടരുകയായിരുന്നു.
ഇന്ന് നടന്ന ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്കായി വെങ്കിടേഷ് അയ്യര്‍ (104) സെഞ്ചുറി നേടിയിരുന്നു. മല്‍സരത്തില്‍ മുംബൈയ്ക്കായി ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്ജ്ജുന് ടെന്‍ഡുല്‍ക്കര്‍ അരങ്ങേറ്റം നടത്തി. എന്നാല്‍ താരത്തിന് വിക്കറ്റ് നേടാനായില്ല. മുംബൈയ്ക്കായി ഇഷാന് കിഷന് 58ഉം സൂര്യകുമാര്‍ യാദവ് 43 റണ്‍സ് നേടിയിരുന്നു.