ട്വന്റി-20 ലോകകപ്പ്; ടീം ഇന്ത്യ റെഡി; സഞ്ജു, ധവാന്‍, പൃഥ്വി പുറത്ത്

ടീമിലെ സര്‍പ്രൈസ് താരം ആര്‍ അശ്വിനാണ്. 2017ന് ശേഷം ആദ്യമായാണ് അശ്വിന്‍ ടീമില്‍ ഇടം നേടിയത്.

Update: 2021-09-08 17:05 GMT


മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി ക്യാപ്റ്റനും രോഹിത്ത് ശര്‍മ്മ വൈസ് ക്യാപ്റ്റനുമായി തുടരും. കോച്ച് രവിശാസ്ത്രിയും വിരാട് കോഹ്ലിയും ബിസിസിഐയും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ടീം പ്രഖ്യാപനം. വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഇന്ന് നടന്ന രണ്ടാം വട്ട ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. മുന്‍ ക്യാപ്റ്റന്‍ ധോണി പ്രത്യേക ഉപദേശകനായി ടീമിനൊപ്പം ചേരും. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം ലഭിച്ചില്ല. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനാണ് സ്ഥാനം നേടിയത്. ടീമിലെ സര്‍പ്രൈസ് താരം ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ്. 2017ന് ശേഷം ആദ്യമായാണ് അശ്വിന്‍ ടീമില്‍ ഇടം നേടിയത്. മറ്റൊരു സ്പിന്നര്‍ രവീന്ദ്ര ജഡേജയും ടീമില്‍ ഇടം നേടി. സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കാന്‍ വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍ എന്നിവരും ഉണ്ട്. കൂടാതെ വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരെയും ഒഴിവാക്കി.


ശ്രീലങ്കന്‍ പര്യടനത്തിലെ നിരാശാജനകമായ പ്രകടനമാണ് സഞ്ജുവിന് തിരിച്ചടിയായത്. ലങ്കന്‍ പര്യടനത്തില്‍ മികവ് തെളിയിച്ച ധവാനും പൃഥ്വിയ്ക്കും ടീമില്‍ ഇടം നേടാനായില്ല.


പേസ് ബൗളിങിന്റെ നിയന്ത്രണം ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കാണ്. ശാര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ സ്റ്റാന്റ് ബൈ താരങ്ങളായി ചേരും. ടെസ്റ്റില്‍ മികച്ച ഫോമിലുള്ള മുഹമ്മദ് സിറാജും തഴയപ്പെട്ടു.


ടീം: കോഹ്‌ലി, രോഹിത്ത് ശര്‍മ്മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്,ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ഹാര്‍ദ്ദിക് പാണ്ഡെ, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.




Tags:    

Similar News