ഏഷ്യാകപ്പ്; പാകിസ്താന് അടുത്ത തിരിച്ചടി; ഷഹീന് പിറകെ മുഹമ്മദ് വസീമും പുറത്ത്
സ്റ്റാര്‍ ബൗളര്‍ ഷഹീന് അഫ്രീഡിയും പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായിരുന്നു.
കറാച്ചി: ഏഷ്യാ കപ്പില്‍ ഈ മാസം 28ന്(ഞായറാഴ്ച) ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്കെതിരേ ഇറങ്ങുന്ന പാകിസ്താന് ടീമിന് വമ്പന്‍ തിരിച്ചടി. സ്റ്റാര്‍ പേസര്‍ മുഹമ്മദ് വസീം ജൂനിയര്‍ പുറത്ത്.ഇന്ന് പരിശീലനത്തിനിടെ താരത്തിന് പുറം വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്കാനിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഹമ്മദ് വസീമിന് കളിക്കാനാവില്ലെന്നും വിശ്രമം ആവശ്യമാണെന്നും പിസിബി അറിയിച്ചത്.
താരത്തിന് പകരം ഹസ്സന് അലി ടീമിലെത്തും. മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്നും തഴയപ്പെട്ട താരമാണ് ഹസ്സന് അലി. ദിവസങ്ങള്‍ക്ക് മുമ്പ് സ്റ്റാര്‍ ബൗളര്‍ ഷഹീന് അഫ്രീഡിയും പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായിരുന്നു.