ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം, പരമ്പര

Update: 2019-02-25 15:33 GMT

മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ജയത്തോടെ മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേടി. നേരത്തേ ആദ്യ ഏകദിനവും ഇന്ത്യ ജയിച്ചിരുന്നു. ഏഴുവിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ 43.3 ഓവറില്‍ 161 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. ബൗളര്‍മാരായ ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ഡെയുമാണ് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്. സ്മൃതി മന്ഥാന(63), മിതാലി രാജ്(47), പൂനം റാവുത്ത്(32) എന്നിവരുടെ മികവില്‍ ഇന്ത്യ 41.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജമീമാ റൊഡ്രിഗസ് റണ്‍സൊന്നുമെടുക്കാതെ പുറത്തായി. 10 ഓവറില്‍ 18 റണ്‍സ് വിട്ട് കൊടുത്താണ് ശിഖ നാലു വിക്കറ്റ് നേടിയത്. 8.30 ഓവറില്‍ ഗോസ്വാമി 30 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്തു. പൂനം യാദവ് രണ്ട് വിക്കറ്റ് ീഴ്ത്തി. ഇംഗ്ലണ്ട് നിരയില്‍ മധ്യനിര താരം നഥാലി സീവര്‍ 85 റണ്‍സെടുത്തു. ഇംഗ്ലണ്ടിനു വേണ്ടി ശ്രൂബസോള്‍ രണ്ടും എല്‍വിസ്സ് ഒരു വിക്കറ്റും നേടി.




Tags:    

Similar News