ഇന്ത്യാ-ശ്രീലങ്കാ ആദ്യ അങ്കം ഇന്ന്; ക്യാപ്റ്റനായി ധവാന് അരങ്ങേറ്റം
ശ്രീലങ്കന്‍ ടീമിനെ നയിക്കുന്നത് ദസുന്‍ ഷനകയാണ്.
കൊളംബോ: ഇന്ത്യാ-ശ്രീലങ്കാ ഏകദിന പരമ്പരയ്ക്ക് ഇന്ന് കൊളംബോയില്‍ തുടക്കമാവും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നിനാണ് മല്‍സരം. ഇന്ത്യന്‍ ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും. ഉപനായകന്‍ ഭുവനേശ്വര്‍ കുമാറാണ്. ഇന്ത്യയുടെ രണ്ടാം നിരയെന്ന വിശേഷണമാണ് ശിഖര്‍ ധവാന്റെ ടീമിനുള്ളത്. നിരവധി മല്‍സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങള്‍ തന്നെയാണ് ടീമിലുള്ളത്. ട്വന്റിയില്‍ മികവ് തെളിയിച്ചവരാണ് കൂടുതലും.
ശ്രീലങ്കന്‍ ടീമിനെ നയിക്കുന്നത് ദസുന്‍ ഷനകയാണ്. ധനഞ്ജയ ഡിസില്‍വയാണ് ഉപനായകന്‍. പരിക്കിനെ തുടര്‍ന്ന് കുശാല്‍ പെരേര, ബിനുര ഫെര്‍ണാണ്ടോ എന്നിവര്‍ ടീമില്‍ ഇടം നേടിയിട്ടില്ല.
ഇന്ത്യ സാധ്യത ഇലവന്‍: ധവാന്‍, പൃഥ്വി ഷാ, സൂര്യ കുമാര്‍ യാദവ്, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, ഹാര്‍ദ്ദിക് പാണ്ഡെ, ക്രുനാല്‍ പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍.
ശ്രീലങ്കന്‍ ടീം: ഷനക(ക്യാപ്റ്റന്‍), ധനഞയ ഡിസില്‍, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്‌സ, പതുംനിസങ്ക, ചരിത് അസലങ്ക, വാനിഡു ഹസരങ്ക, അഷന്‍ ഭണ്ഡാര, മിനോദ് ഭാനുക, ലാഹിരു ഉഡാര, രമേഷ് മെന്‍ഡിസ്, ചാമിക കരുണാരത്‌നെ, ബിനുര ഫെര്‍ണാണ്ടോ, ദുഷ്മന്ത ചമീര, ലക്ഷന്‍ സന്ധാകന്‍, അകില ധനഞ്ജയ, ഷിരണ ഫെര്‍ണാണ്ടോ, ധനഞ്ജയ ലക്ഷന്‍, ഇഷാന്‍ ജയരത്‌നെ, പ്രവീണ്‍ ജയവിക്രമ, അസിത ഫെര്‍ണാണ്ടോ, കുശന്‍ രജിത, ലാഹിരു കുമാര, ഇസുര ഉഡാന.