ട്വന്റി-20 ലോകകപ്പ്; ഹൂഡയും ഷമിയും പുറത്തായേക്കും; സഞ്ജു ബാക്കപ്പ് താരമാവാന്‍ സാധ്യത
സഞ്ജുവിനെ ടീമിലെടുക്കുന്ന പക്ഷം താരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കും.
മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. പരിക്കിനെ തുടര്‍ന്ന് ദീപക് ഹൂഡയും മുഹമ്മദ് ഷമിയും പുറത്താവാനുള്ള സാധ്യതയാണ് നിലവില്‍ ഉള്ളത്. ഓസിസ് പരമ്പരയില്‍ ഇടം നേടിയിട്ടും കളിക്കാന്‍ കഴിയാത്ത ഹൂഡ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും കളിക്കില്ല. കൊവിഡ് മുക്തനായ ഷമിയുടെ ആരോഗ്യ സ്ഥിതിയും മോശമാണ്. ടീമില്‍ ഇടം ലഭിച്ച ഈ രണ്ട് താരങ്ങളും പുറത്താവാനാണ് സാധ്യത. പരിചയസമ്പന്നനായ ഉമേഷ് യാദവിനെയും ബാക്കപ്പ് താരമായ ശ്രേയസ്സ് അയ്യരെയും ടീമിലേക്ക് പരിഗണിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അയ്യര്‍ ടീമിലേക്ക് വരുമ്പോള്‍ മലയാളി താരമായ സഞ്ജു സാംസണെ ബാക്കപ്പ് താരമായി ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും നിലവില്‍ ഉണ്ട്. ഒക്ടോബര്‍ ഒമ്പതിനാണ് ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കുക. സഞ്ജുവിനെ ടീമിലെടുക്കുന്ന പക്ഷം താരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കും.