ശ്രീലങ്കന്‍ പര്യടനം; ഇന്ത്യയ്ക്കായി ബി ടീം ഇറങ്ങും
1998ല്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിനും സഹാറാ കപ്പിനുമായി രണ്ട് ടീമിനെ അണിനിരത്തിയിരുന്നു.
മുംബൈ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് ശേഷം ജൂലായില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനായി ഇന്ത്യ ഇറക്കുക രണ്ടാം നിര ടീമിനെ. ടെസ്റ്റിന് ശേഷമുള്ള ഇംഗ്ലണ്ട് പരമ്പരയ്ക്ക് ഇടയ്ക്കാണ് ശ്രീലങ്കന്‍ പര്യടനം അരങ്ങേറുകയെന്ന് ബിസിസിഐ പ്രസിഡന്റ് ഗാംഗുലി അറിയിച്ചു. ഇതിനാല്‍ തന്നെ ക്യാപ്റ്റന്‍ കോഹ്‌ലി, രോഹിത്ത് ശര്‍മ്മ തുടങ്ങിയ മുന്‍ താരങ്ങള്‍ക്ക് പരമ്പരയില്‍ വിശ്രമം നല്‍കും. ബി ടീമിനെ നയിക്കുക ആരെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, പരിക്കില്‍ നിന്ന് മോചിതരായെത്തുന്ന രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരില്‍ ഒരാള്‍ക്കായിരിക്കും സാധ്യത. പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദ്ദിക്ക് പാണ്ഡെ, ക്രുനാല്‍ പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, നവ്ദീപ് സെയ്‌നി, ഖലീല്‍ അഹ്മദ്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നീ താരങ്ങള്‍ ബി ടീമിനായി അണിനിരക്കും.മൂന്ന് ഏകദിനവും മൂന്ന് ട്വന്റി മല്‍സരങ്ങളും ഉള്‍പ്പെടുന്നതാണ് പരമ്പര. 1998ല്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിനും സഹാറാ കപ്പിനുമായി രണ്ട് ടീമിനെ അണിനിരത്തിയിരുന്നു.