രാജകീയ തിരിച്ചുവരവ്; കോഹ്‌ലി 122*; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

12 ഫോറും ആറ് സിക്‌സും നേടിയ താരം പുറത്താവാതെ നിന്നു.

Update: 2022-09-08 15:44 GMT
രാജകീയ തിരിച്ചുവരവ്; കോഹ്‌ലി 122*; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍




ദുബായ്: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിങ് കോഹ്‌ലി സെഞ്ചുറിയുമായി തകര്‍ത്താടിയ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. സൂപ്പര്‍ ഫോറില്‍ അഫ്ഗാനെതിരേ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി. 53 പന്തിലാണ് താരത്തിന്റെ സെഞ്ചുറി. 1000 ദിവസങ്ങള്‍ക്ക് ശേഷമാണ് കോഹ്‌ലിയുടെ അന്താരാഷ്ട്ര സെഞ്ചുറി വരുന്നത്. 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരേ ആയിരുന്നു കോഹ്‌ലിയുടെ അവസാന സെഞ്ചുറി. മുന്‍ ക്യാപ്റ്റന്റെ സെഞ്ചുറിയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. 61 പന്ത് നേരിട്ട വിരാടിന്റെ ബാറ്റില്‍ നിന്ന് 122 റണ്‍സാണ് പിറന്നത്. 12 ഫോറും ആറ് സിക്‌സും നേടിയ താരം പുറത്താവാതെ നിന്നു.


ക്യാപ്റ്റന്‍ രാഹുല്‍ 41 പന്തില്‍ 62 റണ്‍സുമായി ഫോം തിരിച്ചുപിടിച്ചു. സൂര്യകുമാര്‍ യാദവ് ആറ് റണ്‍സെടുത്ത് പുറത്തായി. ഋഷഭ് പന്ത് 20 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.പാകിസ്താന്‍ ബാറ്റിങ് നിരയെ കഴിഞ്ഞ ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ അഫ്ഗാന്‍ ടീമിന് ഇന്ത്യയ്‌ക്കെതിരേ ആ വീര്യം പുറത്തെടുക്കാനായില്ല. ഫരീദ് രണ്ട് വിക്കറ്റ് നേടി.



ടോസ് നേടിയ അഫ്ഗാനിസ്താന്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് മല്‍സരത്തില്‍ വിശ്രമം നല്‍കി. കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്.




Tags:    

Similar News