അഹ്മദാബാദില്‍ ഇംഗ്ലണ്ട് തകരുന്നു; ആറ് വിക്കറ്റ് നഷ്ടം

നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 365 റണ്‍സിന് അവസാനിച്ചിരുന്നു.

Update: 2021-03-06 08:43 GMT



അഹ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ മൂന്നാം ദിനം ഇംഗ്ലണ്ട് തകരുന്നു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട്് 81-6 എന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് ഫോളോ ചെയ്യാന്‍ 77 റണ്‍സ് നേടണം. 29 റണ്‍സെടുക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് ആദ്യ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ക്രൗലേ(5), സിബ്ലേ(3),ബെയര്‍സ്‌റ്റോ (0) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. ജോ റൂട്ട് (30) മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ച് നിന്നത്. ജോ റൂട്ട് എല്‍ബിയില്‍ കുടുങ്ങിയാണ് പുറത്തായത്. സ്‌റ്റോക്കസ് രണ്ടും പോപ്പെ 15 ഉം റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.


നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 365 റണ്‍സിന് അവസാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട 294 റണ്‍സ് നേടിയ ഇന്ത്യ ഇന്ന് 365 റണ്‍സിന് പുറത്താവുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ 96 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അക്‌സര്‍ പട്ടേല്‍ 43 റണ്‍സെടുത്തു. ഇഷാന്തിനും മുഹമ്മദ് സിറാജിനും ഇന്ന് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിഞ്ഞില്ല.




Tags:    

Similar News