മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 260 റണ്‍സ്

ഇംഗ്ലണ്ടിനായി ബട്‌ലര്‍ 60 ഉം ജേസണ്‍ റോയ് 41 ഉം റണ്‍സ് നേടി.

Update: 2022-07-17 14:19 GMT

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 260 റണ്‍സ് ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 259 റണ്‍സിന് പുറത്താക്കി. 45.5 ഓവറിലാണ് ഇംഗ്ലണ്ടിന്റെ പതനം പൂര്‍ത്തിയായത്. ഏഴോവറില്‍ നാല് വിക്കറ്റ് നേടിയ ഹാര്‍ദ്ദിക്ക് പാണ്ഡെയും മൂന്ന് വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചാഹലുമാണ് ഇന്ത്യയ്ക്കായി ബൗളിങില്‍ തിളങ്ങിയത്. മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് നേടി.ഇംഗ്ലണ്ടിനായി ബട്‌ലര്‍ 60 ഉം ജേസണ്‍ റോയ് 41 ഉം റണ്‍സ് നേടി.




Tags:    

Similar News