ന്യൂസിലന്റിനെ പിടിച്ചൊതുക്കി; ഇന്ത്യയുടെ വിജയ ലക്ഷ്യം 240 റണ്‍സ്

50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്റ് 239 റണ്‍സെടുത്തത്. ഉയര്‍ന്ന സ്‌കോര്‍ നേടാനുള്ള കിവികളുടെ ലക്ഷ്യത്തെ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങും ജഡേജയുടെ ഓള്‍റൗണ്ടിങ് പ്രകടനവും ചേര്‍ന്ന് പിടിച്ചുകെട്ടുകയായിരുന്നു.

Update: 2019-07-10 10:06 GMT

മാഞ്ചസ്റ്റര്‍: മഴ മൂലം ലോകകപ്പില്‍ ഇന്നലെ മുടങ്ങിയ സെമിയില്‍ ഇന്ത്യയ്‌ക്കെതിരേ ന്യൂസിലന്റ് 239 റണ്‍സെടുത്തു. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്റ് 239 റണ്‍സെടുത്തത്. ഉയര്‍ന്ന സ്‌കോര്‍ നേടാനുള്ള കിവികളുടെ ലക്ഷ്യത്തെ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങും ജഡേജയുടെ ഓള്‍റൗണ്ടിങ് പ്രകടനവും ചേര്‍ന്ന്് പിടിച്ചുകെട്ടുകയായിരുന്നു.

അഞ്ചിന് 211 എന്ന നിലയില്‍ കളി തുടങ്ങിയ ന്യൂസിലന്റിന് സ്‌കോര്‍ബോര്‍ഡിലേക്ക് 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ടെയ്‌ലറെയാണ് നഷ്ടമായത്. 74 റണ്‍സെടുത്ത ടെയ്‌ലറെ ജഡേജ റണ്‍ഔട്ടാക്കുകയായിരുന്നു. സ്‌കോര്‍ 225 ല്‍ നില്‍ക്കെ തന്നെ ടോം ലാതമിനെയും(10) കിവികള്‍ക്ക് നഷ്ടമായി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്താണ് ലാതമിനെ പുറത്താക്കിയത്. ഇതേ ഓവറിലെ(48) അവസാനപന്തില്‍ ഹെന്ററി നിക്കോളസും(1) പുറത്തായി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ കോഹ്‌ലിയാണ് ഇത്തവണ ക്യാച്ചെടുത്ത് ഹെന്ററിയെ പുറത്താക്കിയത്. ഇന്നത്തെ മല്‍സരത്തിനും മഴഭീഷണി നിലനില്‍ക്കുന്നുണ്ട്.

Tags:    

Similar News