മാന്‍ ഓഫ് ദി മാച്ചിന് അര്‍ഹന്‍ സൂര്യകുമാറാണ്: കെ എല്‍ രാഹുല്‍

16 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിട്ട് നില്‍ക്കുകയാണ്.

Update: 2022-10-03 09:13 GMT


ഗുവഹാത്തി: കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന രണ്ടാം ട്വന്റി-20യില്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിനര്‍ഹന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലായിരുന്നു. എന്നാല്‍ പുരസ്‌കാര ചടങ്ങിന് ശേഷം രാഹുല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. മാന്‍ ഓഫ് ദി മാച്ചിനര്‍ഹന്‍ സൂര്യകുമാര്‍ യാദവാണെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. സൂര്യയുടെ ഇന്നിങ്‌സാണ് പുരസ്‌കാരത്തിന് അര്‍ഹം.തന്റെ ഇന്നിങ്‌സിന് പ്രധാന്യമില്ലെന്നും രാഹുല്‍ സൂചിപ്പിച്ചു. തന്റെ പേര് വിളിച്ചപ്പോള്‍ താന്‍ ഞെട്ടിയെന്നും സൂര്യയ്ക്കാണ് പുരസ്‌കാരമെന്ന് താന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നുവെന്നും രാഹുല്‍ അറിയിച്ചു. ഇതിന് മറുപടിയായി അവതാരകനായ ഹര്‍ഷാ ഭോഗ്‌ലെ ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്. 'ഓപ്പണിങ് റോള്‍ കഠിനമാണെന്നും അവിടെ നിന്ന് ബാറ്റ് ചെയ്യുന്നത് പ്രയാസകരവുമാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ രാഹുലിന്റെ ഇന്നിങ്‌സാണ് പ്രധാനം' -അദ്ദേഹം അറിയിച്ചു. മല്‍സരത്തില്‍ രാഹുല്‍ 28 പന്തില്‍ 57 റണ്‍സും സൂര്യ 22 പന്തില്‍ 61 റണ്‍സും നേടിയിരുന്നു.16 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിട്ട് നില്‍ക്കുകയാണ്.




Tags:    

Similar News