സ്പിന്‍ അറ്റാക്കിനെ നേരിടാന്‍ ഇന്ത്യന്‍ സ്പിന്നറെ നെറ്റ് ബൗളറാക്കി പ്രോട്ടീസ്

14കാരനായ താരം ഡല്‍ഹിയുടെ അണ്ടര്‍ 16 താരമാണ്.

Update: 2022-06-07 05:44 GMT



ഡല്‍ഹി: വ്യാഴ്ച ഡല്‍ഹിയില്‍ ഇന്ത്യയ്‌ക്കെതിരേ ആദ്യ ട്വന്റി-20 മല്‍സരത്തിനിറങ്ങുന്ന ദക്ഷിണാ ആഫ്രിക്ക എല്ലാ മുന്നൊരുക്കങ്ങളോടെയാണ് ഇറങ്ങുന്നത്. രണ്ട് ദിവസം മുമ്പ് ഡല്‍ഹിയിലെത്തിയ ടീം അവരുടെ നെറ്റ് ബൗളിങ് ടീമിലേക്ക് ഒരു ഇന്ത്യന്‍ താരത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ ചെറുക്കാനാണ് ഇന്ത്യയില്‍ നിന്നു തന്നെ ഒരു താരത്തെ ദക്ഷിണാഫ്രിക്ക റാഞ്ചിയത്. റോനക്ക് വഗേല എന്ന 14കാരനാണ് ദക്ഷിണാഫ്രിക്കയുടെ ലോകോത്തര ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ ബൗള്‍ ചെയ്യുന്നത്. യുസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരെ ചെറുക്കാനാണ് വഗേലയെ പ്രോട്ടീസ് തങ്ങള്‍ക്കൊപ്പം കൂട്ടിയത്. 14കാരനായ താരം ഡല്‍ഹിയുടെ അണ്ടര്‍ 16 താരമാണ്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലെഫ്റ്റ് ആം സ്പിന്നര്‍മാര്‍ കുറവാണ്. ഇതേ തുടര്‍ന്നാണ് വഗേലയെ നെറ്റ് ബൗളറാക്കിയത്. നിലവില്‍ ഡല്‍ഹിയിലെ മികച്ച സ്പിന്നര്‍മാരില്‍ പ്രധാനിയാണ് റോനക്ക്.




Tags:    

Similar News