ട്വന്റിയില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ റണ്‍സും സിക്‌സും; സൂര്യയ്ക്ക് റെക്കോഡ്

43 സിക്‌സറുകളാണ് ഈ വര്‍ഷം താരം പറത്തിയത്.

Update: 2022-09-28 16:50 GMT


തിരുവനന്തപുരം: ട്വന്റി-20യില്‍ രണ്ട് റെക്കോഡുകള്‍ ഒരേ ദിവസം സ്വന്തമാക്കി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ്. ഒരു കലണ്ടര്‍ വര്‍ഷം ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സൂര്യകുമാര്‍ ഇന്ന് തന്റെ പേരിലാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ അര്‍ദ്ധസെഞ്ചുറി(50) നേടിയാണ് താരം റെക്കോഡുകള്‍ കരസ്ഥമാക്കിയത്. നേരത്തെ ശിഖര്‍ ധവാന്റെ പേരിലായിരുന്നു ഈ റെക്കോഡ്(689-2018).ഈ വര്‍ഷം താരം 694 റണ്‍സാണ് നേടിയത്. ലോക ക്രിക്കറ്റില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സൂര്യയാണ്.


ട്വന്റിയില്‍ തന്നെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ റെക്കോഡും സൂര്യ ഇന്ന് തന്റെ പേരിലാക്കി. 43 സിക്‌സറുകളാണ് ഈ വര്‍ഷം താരം പറത്തിയത്. പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ കഴിഞ്ഞ വര്‍ഷം നേടിയ 42 സിക്‌സറിന്റെ റെക്കോഡാണ് ഇന്ന് പഴങ്കഥയായത്.




Tags:    

Similar News