ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം; എതിരാളി ശ്രീലങ്ക

രാത്രി 7.30നാണ് മല്‍സരം.മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംപ്രേക്ഷണം ചെയ്യും.

Update: 2022-09-06 03:32 GMT


ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യാ-ശ്രീലങ്കാ പോരാട്ടം. സൂപ്പര്‍ ഫോറിലെ ആദ്യ മല്‍സരത്തില്‍ പാകിസ്താനോട് പരാജയപ്പെട്ടാണ് ഇന്ത്യ വരുന്നത്. ശ്രീലങ്കയാവട്ടെ മികച്ച ഫോമിലുള്ള അഫ്ഗാനിസ്താനോട് ജയിച്ചാണ് വരവ്. ലങ്കയ്ക്ക് ജയിച്ചാല്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താം. ഇന്ത്യയാവട്ടെ ഇന്ന് തോറ്റാല്‍ ഏഷ്യാ കപ്പില്‍ നിന്ന് പുറത്താവും.രാത്രി 7.30നാണ് മല്‍സരം.


ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റങ്ങളുണ്ടായേക്കാം. അന്തിമ ഇലവനെ പ്രഖ്യാപിച്ചിട്ടില്ല. ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. കാര്യമായി വിക്കറ്റ് നേടാത്ത ചാഹലിനെ ഇന്ന് പുറത്താക്കിയേക്കും.പാകിസ്താനെതിരേ നിര്‍ണ്ണായക ക്യാച്ച് വിട്ടെങ്കിലും അര്‍ഷദീപ് സിങിന്റെ ബൗളിങ് മികച്ചതാണ്. അര്‍ഷദീപിനെയും രവി ബിഷ്‌ണോയിയെ നിലനിര്‍ത്തിയേക്കും.


സ്റ്റാര്‍ പരിവേഷത്തില്‍ വരുന്ന ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ തന്നെയാണ് ലങ്ക വരുന്നത്.നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത ലങ്ക കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം മികച്ച പ്രതിരോധം കാഴ്ചവച്ചിരുന്നു. ഇരുടീമും മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ ദുബായിലെ മല്‍സരം ആവേശകരമാവും. മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംപ്രേക്ഷണം ചെയ്യും.




Tags:    

Similar News