മൂന്നാം ട്വന്റി; ഇന്ത്യയ്ക്ക് ലക്ഷ്യം 147 റണ്‍സ്
20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ 147 റണ്‍സെടുക്കുകയായിരുന്നു.
ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 147 റണ്‍സ്. ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ 147 റണ്‍സെടുക്കുകയായിരുന്നു.
കീറോണ്‍ പൊള്ളാര്‍ഡിന്റെ (58) ഇന്നിങ്‌സ് മികവിലാണ് കരീബിയന്‍സ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. മൂന്ന് വിക്കറ്റ് നേടിയ ദീപക് ചാഹറാണ് വെസ്റ്റ് ഇന്‍ഡീസിനെ പിടിച്ചുകെട്ടിയത്. ലെവിസ്(10), നരേയ്ന്‍(2), ഹെ്റ്റ്‌മെയര്‍(1) എന്നിവരുടെ വിക്കറ്റുകളാണ് ദീപക് തുടക്കത്തില്‍ നേടിയത്. അരങ്ങേറ്റ മല്‍സരം കളിച്ച രാഹുല്‍ ചാഹര്‍ ഒരു വിക്കറ്റ് നേടി. നവദീപ് സെയ്‌നി രണ്ട് വിക്കറ്റ് നേടി. 32 റണ്‍സ് നേടി റോവ് മാന്‍ പവല്‍ വിന്‍ഡീസ് നിരയില്‍ പിടിച്ചു നിന്നു.
മറുപടി ബാറ്റിങില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് എടുത്തിട്ടുണ്ട്. രാഹുല്‍(20), ധവാന്‍(3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വിരാട് കോഹ്‌ലിയും(26), ഋഷഭ് പന്തും (18) ആണ് ക്രീസില്‍.