കൊല്‍ക്കത്തയില്‍ വിന്‍ഡീസിന് ലക്ഷ്യം; 187 റണ്‍സ്; കോഹ്‌ലിക്കും പന്തിനും അര്‍ദ്ധസെഞ്ചുറി

റോസണ്‍ ചെയ്‌സ് കരീബിയന്‍സിനായി മൂന്ന് വിക്കറ്റ് നേടി.

Update: 2022-02-18 15:45 GMT


കൊല്‍ക്കത്ത: ഇന്ത്യാ-വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ട്വന്റി-20 മല്‍സരത്തില്‍ സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍ 187 റണ്‍സ് ലക്ഷ്യം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. വിരാട് കോഹ്‌ലി(52), ഋഷഭ് പന്ത് (52) എന്നിവരുടെ അര്‍ദ്ധസെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. 28 പന്തിലാണ് ഋഷഭ് പന്ത് 52 റണ്‍സ് എടുത്തത്. വെങ്കിടേഷ് അയ്യര്‍ 18 പന്തില്‍ 33 റണ്‍സെടുത്ത് പുറത്തായി. രോഹിത്ത് 19 ഉം ഇഷാന്‍ കിഷന്‍ രണ്ടും സൂര്യകുമാര്‍ യാദവ് എട്ടും റണ്‍സെടുത്ത് പുറത്തായി. റോസണ്‍ ചെയ്‌സ് കരീബിയന്‍സിനായി മൂന്ന് വിക്കറ്റ് നേടി.




Tags:    

Similar News