28ാം സെഞ്ചുറിക്കൊപ്പം റെക്കോഡുകള്‍ വാരിക്കൂട്ടി രോഹിത് ശര്‍മ

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യയുടെ സൗരവ് ഗാംഗുലി, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ റെക്കോഡിനൊപ്പമെത്താന്‍ ഹിറ്റ്മാന് കഴിഞ്ഞു.

Update: 2019-12-18 11:56 GMT

വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മ സെഞ്ചുറി നേടിയതോടെ പിറന്നത് നിരവധി റെക്കോഡുകള്‍. ഇന്നത്തെ സെഞ്ചുറി താരത്തിന്റെ ഏകദിനത്തിലെ 28ാമത്തെ സെഞ്ചുറിയാണ്. ഈ വര്‍ഷത്തെ ഏഴാമത്തെയും. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യയുടെ സൗരവ് ഗാംഗുലി, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ റെക്കോഡിനൊപ്പമെത്താന്‍ ഹിറ്റ്മാന് കഴിഞ്ഞു.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന തന്റെ റെക്കോഡ് രോഹിത് വീണ്ടും തിരുത്തി. ഈ വര്‍ഷം താരം 1,300 റണ്‍സാണ് നേടിയത്. 2013ല്‍ 1293 റണ്‍സെന്നതായിരുന്നു രോഹിത്തിന്റെ മുമ്പത്തെ റെക്കോഡ്. 138 പന്തില്‍നിന്നും രോഹിത് 159 റണ്‍സാണ് നേടിയത്. 17 ഫോറും അഞ്ച് സിക്‌സുമുള്‍പ്പെടുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്.

Tags:    

Similar News