ചാഹലിന് നാല് വിക്കറ്റ്; മൂന്നാം ഏകദിനവും ഇന്ത്യയ്ക്ക്

98 പന്തിലാണ് ഗില്‍ 98 റണ്‍സ് നേടി തിളങ്ങിയത്.

Update: 2022-07-28 03:26 GMT


പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര 3-0ത്തിന് സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന അവസാന മല്‍സരത്തില്‍ 119 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. 225 റണ്‍സ് 36 ഓവറില്‍(ഡിഎല്‍എസ്) പിന്‍തുടരേണ്ട വെസ്റ്റ്ഇന്‍ഡീസ് 137 റണ്‍സിന് പുറത്താവുകയായിരുന്നു. യുസ്‌വേന്ദ്ര ചാഹലിന്റെ നാല് വിക്കറ്റ് നേട്ടം ഇന്ത്യന്‍ ജയം എളുപ്പമാക്കി. മുഹമ്മദ് സിറാജ്, ശ്രാദ്ധുല്‍ ഠാക്കൂര്‍ എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി. ബ്രണ്ടന്‍ കിങ്(42), നിക്കോളസ് പൂരന്‍ (42) എന്നിവരാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍മാര്‍.


നേരത്തെ ശുഭ്മാന്‍ ഗില്‍ (98), ശിഖര്‍ ധവാന്‍ (58) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടിയത്. 98 പന്തിലാണ് ഗില്‍ 98 റണ്‍സ് നേടി തിളങ്ങിയത്. ശ്രേയസ് അയ്യര്‍ 44 റണ്‍സെടുത്തു.




Tags:    

Similar News