ഇന്ത്യാ-വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ട്വന്റി ആരംഭിക്കാന്‍ രണ്ട് മണിക്കൂര്‍ വൈകും
ഇന്ത്യന്‍ സമയം എട്ട് മണിക്ക് സെന്റ് കിറ്റ്സില്‍ വച്ചാണ് മല്‍സരം ആരംഭിക്കേണ്ടത്.
ട്രിനിഡാഡ്: വെസ്റ്റ്ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ രണ്ടാം ട്വന്റി-20 മല്‍സരം ആരംഭിക്കാന്‍ വൈകും. ഇന്ത്യന്‍ സമയം എട്ട് മണിക്ക് സെന്റ് കിറ്റ്സില്‍ വച്ചാണ് മല്‍സരം ആരംഭിക്കേണ്ടത്. എന്നാല്‍ മല്‍സരം 10മണിക്കാണ് ആരംഭിക്കുകയെന്ന് വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ട്രിനിഡാഡില്‍ നിന്നും സെന്റ് കിറ്റ്സിലേക്ക് ടീമുകളുടെ ലഗേജുകള്‍ എത്തുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്നാണ് മല്‍സരം വൈകുന്നത്. ആരാധകര്‍, സ്പോണ്‍സര്‍മാര്‍, ബ്രോഡ്കാസ്റ്റ് പങ്കാളികള്‍ എന്നിവര്‍ക്കുണ്ടായ അസൗകര്യത്തില്‍ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഖേദിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.