ഐസിസി റാങ്കിങ്; സൂര്യകുമാര്‍ രണ്ടില്‍; മുന്നില്‍ ബാബര്‍ അസം മാത്രം
ഐസിസി റാങ്കിങില്‍ ആദ്യ പത്തില്‍ നില്‍ക്കുന്ന ഒരേ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാനും സൂര്യയാണ്.
ബിര്‍മിങ്ഹാം: വെസ്റ്റ്ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ തിളങ്ങിയ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ഐസിസി റാങ്കിങില്‍ രണ്ടാം സ്ഥാനത്ത്. 816 പോയിന്റുമായാണ് സൂര്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 812 പോയിന്റുമായി പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ആണ് ഒന്നാം സ്ഥാനത്ത്. നാല് പോയിന്റ് വ്യത്യാസത്തിലാണ് സൂര്യ രണ്ടില്‍ നില്‍ക്കുന്നത്. വെസ്റ്റ്ഇന്‍ഡീസിനെതിരായ നാലാം ട്വന്റിയില്‍ തിളങ്ങിയാല്‍ സൂര്യ ബാബറിനെ മറികടക്കും. ഐസിസി റാങ്കിങില്‍ ആദ്യ പത്തില്‍ നില്‍ക്കുന്ന ഒരേ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാനും സൂര്യയാണ്.
കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ താരം 44 പന്തില്‍ 76 റണ്‍സ് നേടിയിരുന്നു.ഏഴ് വിക്കറ്റിന്റെ ജയമാണ് മൂന്നാം ട്വന്റിയില്‍ ഇന്ത്യ നേടിയത്. സ്‌കോര്‍-വെസ്റ്റ്ഇന്‍ഡീസ്-164/5 (20 )ഇന്ത്യ 165/(19.0)