സിംബാബ്‌വെ 189ന് പുറത്ത്; തിരിച്ചുവരവ് ഗംഭീരമാക്കി ദീപക് ചാഹര്‍

കെ എല്‍ രാഹുലിന് കീഴിലിറങ്ങിയ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്.

Update: 2022-08-18 10:49 GMT
സിംബാബ്‌വെ 189ന് പുറത്ത്; തിരിച്ചുവരവ് ഗംഭീരമാക്കി ദീപക് ചാഹര്‍




ഹരാരെ: ഹരാരെ ഏകദിനത്തില്‍ സിംബാബ്‌വെയെ 189 റണ്‍സിന് പുറത്താക്കി ഇന്ത്യ.ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങിനയക്കുകയായിരുന്നു 40.3 ഓവറില്‍ സിംബാബ്‌വെ ഇന്നിങ്‌സ് അവസാനിച്ചു.ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ദീപക് ചാഹര്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ചു. ആദ്യത്തെ മൂന്ന് വിക്കറ്റും ചാഹറാണ് നേടിയത്. പ്രസിദ്ധ് കൃഷ്ണ്, അക്‌സര്‍ പട്ടേല്‍ എന്നിവരും മൂന്ന് വിക്കറ്റ് നേടി. ചക്കാബ്വ, ഇവാന്‍സ്, നാഗറാവാ എന്നിവര്‍ സിംബാബ്‌വെയ്ക്കായി യഥാക്രമം 35ഉം 33ഉം 34ഉം റണ്‍സുകള്‍ വീതം നേടി. കെ എല്‍ രാഹുലിന് കീഴിലിറങ്ങിയ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്.




Tags:    

Similar News