കുറഞ്ഞ ഓവര്‍ നിരക്ക്; ഐപിഎല്ലില്‍ വന്‍ പിഴ
ക്യാപ്റ്റനെ വിലക്കുന്നതുമാണ് ബിസിസിഐയുടെ നിയമം.
ചെന്നൈ: 14ാം എഡീഷന്റെ ഐപിഎല്ലില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ഈടാക്കാന്‍ ഒരുങ്ങി ബിസിസിഐ. ഏപ്രില്‍ ഒമ്പതിനാരംഭിക്കുന്ന പുതിയ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്ക് കാണിക്കുന്ന ടീം ക്യാപ്റ്റന്‍ 12 ലക്ഷമാണ് പിഴയായി അടയ്‌ക്കേണ്ടത്. ഇത് രണ്ടാം തവണയും ആവര്‍ത്തിക്കുന്ന പക്ഷം ഈ പിഴ 24 ലക്ഷമായി മാറുന്നതാണ് ബിസിസിഐയുടെ പുതിയ തീരുമാനം. മൂന്നാം തവണയും ക്യാപ്റ്റന്‍ ഓവര്‍ നിരക്ക് കുറയ്ക്കുന്ന പക്ഷം 30 ലക്ഷം പിഴയാണ് അടയ്‌ക്കേണ്ടത്. കൂടാതെ അടുത്ത മല്‍സരത്തില്‍ നിന്ന് ക്യാപ്റ്റനെ വിലക്കുന്നതുമാണ് ബിസിസിഐയുടെ നിയമം. കൂടാതെ ടീമിലെ താരങ്ങളില്‍ നിന്ന് നിശ്ചിത തുക പിഴയീടക്കാനും നിര്‍ദ്ദേശമുണ്ട്.